Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. കോളേജില്‍ ബി.കോം അഞ്ചാം സെമസ്റ്റര്‍ ക്ലാസില്‍ മുസ്‍ലിം സംവരണ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 12 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061734918.

മങ്കട ഗവ. കോളേജില്‍ ബി.കോം, ബി.എസ്.സി സൈക്കോളജി, മാത്തമാറ്റിക്സ് ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്ററില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 202135

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് (ഓണേഴ്സ്) കോഴ്‌സിന്റെ 2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടണം.ഫോൺ : 0468 2240047, 9846585609.

date