Skip to main content

ലിറ്റില്‍ കൈറ്റ്‌സ്: ജില്ലയിലെ മികച്ച മൂന്നു യൂണിറ്റുകള്‍ക്ക് പുരസ്‌കാരം

 

ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ മൂന്നുസ്‌കൂളുകള്‍ ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവുംമികച്ച യൂണിറ്റായി തെരഞ്ഞെടുത്ത ചേരാനെല്ലൂര്‍ അല്‍ഫറൂഖ്യ ഹൈസ്‌കൂളിന് 30,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. തിരുവനന്തപുരം നിയമസഭാ കോംപ്ലക്‌സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടിയാണ് ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രണ്ടാം സ്ഥാനം നേടിയ കാഞ്ഞൂര്‍ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിന് 25,000  രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു. 15,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടിയ വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളിന് ലഭിച്ചു.
 യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്‍ഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍ഹരായവരെ കണ്ടെത്തിയിട്ടുള്ളത്. 

 

date