Skip to main content

മാലിന്യ മുക്തം  നവകേരളം; നഗരസഭകൾക്കായി ശിൽപ്പശാല

 

മാലിന്യ മുക്തം  നവകേരള ക്യാമ്പയിന്റെ ഭാഗമായി നടന്ന സംസ്ഥാനതല ശില്പശാലയുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലയിലെ നഗരസഭ ചുമതലക്കാർക്കുള്ള ജില്ലാതല ശില്പശാലയ്ക്ക് തുടക്കം.  തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ച ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം  ജില്ലാ കളക്ടർ എ൯.എസ്.കെ. ഉമേഷ് നിർവഹിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ചും ജനപ്രതിനിധികളുടെ ഇടപെടലുകൾ ശക്തമാക്കുന്നത് സംബന്ധിച്ചും അദ്ദഹം വിശദീകരിച്ചു. വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും നഗരസഭ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.

date