Skip to main content

മുച്ചക്രവാഹന വിതരണം

 

ബെന്നി ബഹനാൻ എം. പി. യുടെ ഫണ്ട് ഉപയോഗിച്ച് 2019-20, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിലെ എംപി ലാഡ്സ് പദ്ധതി പ്രകാരം ഭിന്നശേഷിയുള്ളവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ കാക്കനാട് സിവിൽ സ്റ്റേഷ൯ പരിസരത്ത് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. 2019-20 സാമ്പത്തിക വർഷത്തിൽ രായമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 8-ലെ പി.ഇ. വർഗീസ്, കറുകുറ്റി ഗ്രാമപഞ്ചായത്തിലെ  വാർഡ് 17-ലെ പി.വി. ജോസ്, അങ്കമാലി മുനിസിപ്പാലിറ്റി ഡിവിഷൻ 12-ലെ പി.സി. ജോസഫ് എന്നിവർക്കും 2021-22 സാമ്പത്തിക വർഷത്തിൽ കാലടി ഗ്രാമപ്പഞ്ചായത്ത്  വാർഡ് 14-ലെ സി.പി. ബാബു, അങ്കമാലി  മുനിസിപ്പാലിറ്റി ഡിവിഷൻ 19-ലെ കെ.സി. മാത്യു  എന്നിവർക്കുമാണ് സ്കൂട്ടർ നൽകിയത്.
ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസ൪ എ.വി. സ്മിത തുടങ്ങിയവ൪ പങ്കെടുത്തു.

date