Skip to main content

എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) 2024-26 അധ്യായന വർഷത്തേക്കുള്ള എം.ബി.എ കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ 17 വരെ സ്വീകരിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക് ildm.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടുകൂടി നടത്തുന്ന കോഴ്സ് ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സാണ്. കൂടുതൽ വിവരങ്ങൾക്ക്: 8547610005 (ildm.revenue@gmail.com) .

പി.എൻ.എക്സ്. 2864/2024

date