Skip to main content

മത്സ്യ തൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ലാസ് ഇന്ന്

മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 11) ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. സുസ്ഥിര മത്സ്യബന്ധനരീതികള്‍ സംബന്ധിച്ചാണ് ക്ലാസ്. രാവിലെ 10.30 ന് പൊന്നാനി ഹാർബറിലും ഉച്ചയ്ക്ക് 2.30 ന് താനൂര്‍ ഹാര്‍ബറിലുമാണ് ക്ലാസ് നടക്കുക.  എല്ലാ മത്സ്യത്തൊഴിലാളികളും യാനഉടമകളും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് പൊന്നാനി ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.

 

date