Post Category
കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന്റെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/gci ൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ ലിങ്ക് വഴി തിരുത്താനാവും. ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനും മാറ്റുന്നതിനും സാധിക്കും. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനും ജൂലൈ 15 വരെ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gci
പി.എൻ.എക്സ്. 2869/2024
date
- Log in to post comments