Skip to main content

പരസ്യ വീഡിയോ പ്രകാശനം ചെയ്തു

‘കേരള സീഫുഡ് കഫേ’ യുടെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള പരസ്യ വീഡിയോയുടെ പ്രകാശനം ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ കേരള നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ പ്രകാശനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻ, മാനേജിംഗ് ഡയറക്ടർ ഡോ. പി സഹദേവൻ, ഭരണസമിതി അംഗം ആർ ജെറാൾഡ്, മറ്റു മത്സ്യഫെഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി. ഫഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന ഓഖി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം ആഴാകുളത്ത് സ്ഥാപിച്ചിട്ടുള്ള സീഫുഡ് റെസ്റ്റോറന്റ് മത്സ്യഫെഡിന്റെ ചുമതലയിൽ കഴിഞ്ഞ ജനുവരി 10 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മത്സ്യഫെഡ് “കേരള സീഫുഡ് കഫേ” എന്ന പേരിൽ മത്സ്യ വിഭവങ്ങൾക്ക് പ്രാധാന്യം നൽകി  തുടങ്ങിയ സ്ഥാപനത്തിൽ ഓഖി ദുരന്തത്തിൽ മരണപ്പെട്ട / കാണാതായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ 11 പേർ ജോലി ചെയ്യുന്നു. മത്സ്യഫെഡിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നാഗമ്പടത്തും “കേരള സീഫുഡ് കഫേ” യുടെ പ്രവർത്തനം ഉടൻ ആരംഭിക്കും.

പി.എൻ.എക്സ്. 2874/2024

date