Skip to main content

എൻ.എഫ്.എസ്.എ ചുമട്ടുതൊഴിലാളികളുടെ വേതനപരിഷ്ക്കരണ നടപടി അന്തിമഘട്ടത്തിൽ

സംസ്ഥാനത്തെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലും റേഷൻകടകളിലും ജോലിചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ വേതനപരിഷ്ക്കരണ നടപടി അന്തിമ ഘട്ടത്തിലേക്ക്. ഭക്ഷ്യ-തൊഴിൽ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. പരിഷ്ക്കരിച്ച വേതന നിരക്കുകൾ ധനവകുപ്പിന്റെ അനുമതിയോടെ സർക്കാർ ഉത്തരവായി പുറത്തിറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ ട്രേഡ് യൂണിയൻ പ്രതിനിധികളെ അറിയിച്ചിരുന്നു.

2016ൽ കേരളത്തിൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ഗോഡൗണുകൾ സപ്ലൈകോ ഏറ്റെടുത്തപ്പോൾ നിലവിലുണ്ടായിരുന്ന കയറ്റിറക്ക് കൂലി നിരക്കുകൾ 2019ൽ ഏകീകരിച്ചു സർക്കാർ ഉത്തരവ് നൽകി. തുടർന്ന് വരുന്ന വേതനപരിഷ്ക്കരണം സർക്കാർ തീരുമാനപ്രകാരം ആയിരിക്കുമെന്നും അന്ന് നിശ്ചയിക്കുകയുണ്ടായി. അതനുസരിച്ച് വേതനം പരിഷ്ക്കരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ സർക്കാർ തലത്തിൽ നടക്കുന്നത്.

പി.എൻ.എക്സ്. 2887/2024

date