Skip to main content

ബാച്‌ലർ ഓഫ് ഡിസൈൻ അവസാനഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളസർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ)   2024-25  കോഴ്‌സിലേക്ക് എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ജുലൈ 14 നകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. ജുലൈ 17  നകം കോളജിൽ റിപ്പോർട്ട് ചെയ്തു അഡ്മിഷൻ നേടേണ്ടതാണ്. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in മുഖേനയുള്ള ലോഗിനിൽ ലഭ്യമാണ്. അഡ്മിഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 9447710275 എന്ന നമ്പറിൽ ബന്ധപ്പെടുക അലോട്ട്‌മെന്റ് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

പി.എൻ.എക്സ്. 2889/2024

date