Skip to main content

ഊർജ്ജസംരക്ഷണ അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ . ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജ കാര്യക്ഷമ ഉത്പന്നങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളും എന്നീ ഏഴ് വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്.  

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി പരിഗണിക്കുന്നത്. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐ.എസ്.ഒ 50001, ഊർജ്ജ ഓഡിറ്റ് എന്നിവ നടപ്പാക്കുന്നതിനുള്ള ആനുകൂല്യങ്ങളും അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫൈഡ് എനർജി ഓഡിറ്റർ/മാനേജർ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സഹായവും ലഭിക്കും.

അപേക്ഷ ഫോറങ്ങൾ ഇ.എം.സി വെബ്‌സൈറ്റായ  www.keralaenergy.gov.in നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.  പുരിപ്പിച്ച അപേക്ഷകൾ ecawardsemc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2594922, 2594924.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

date