Skip to main content

ലോകജനസംഖ്യാദിനാചരണം ജില്ലാതല ഉദ്ഘാടനം

ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അരീക്കോട് താലൂക്ക് ആശുപത്രിയിൽ  അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് റുഖിയ്യ ഷംസു നിർവ്വഹിച്ചു. ചടങ്ങില്‍ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട അധ്യക്ഷത വഹിച്ചു.  ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ: എന്‍.എന്‍ പമീലി മുഖ്യ പ്രഭാഷണം നടത്തി. അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ. ഷിബിൻലാൽ.  അരീക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ്‌, വാര്‍ഡ് അംഗം സി. കെ. മുഹമ്മദ്‌ അഷ്‌റഫ്‌, ഡോ:സുരേഷ്. എം, ഡോ: പി. ബിന്ദു. ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, സി.കെ മനോജ്‌കുമാർ, കെ. ലൈല, അരീക്കോട് താലൂക്ക് ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജാൻസി ജോൺ, ജൂനിയർ കൺസൾട്ടന്റ് ഇ.ആര്‍ ദിവ്യ എന്നിവർ സംസാരിച്ചു. അരീക്കോട് ബ്ലോക്ക് ആര്‍.സി.എച്ച് നോഡൽ ഓഫീസർ ഡോ. ബബിതയുടെ നേതൃത്വത്തിൽ ബോധവത്കരണ, പരിശീലന ക്ലാസും സംഘടിപ്പിച്ചു. "അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി ഗർഭധാരണത്തിന്റെ സമയവും ഇടവേളയും ഉചിതമായി ക്രമീകരിക്കേണ്ടതാണ്" എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ജനസംഖ്യ ദിനാചരണ പരിപാടികളും കുടുംബാസൂത്രണ മാർഗ്ഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളും നടത്തുന്നുണ്ട്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി നല്‍കുകയും ചെയ്യും.

date