Skip to main content

ട്രെയിനി അനലിസ്റ്റ് ഒഴിവ്

 

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കോട്ടയം റീജിണൽ ഡയറി ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ(കെമിസ്ട്രി) കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. പാൽ, പാലുൽപന്നങ്ങൾ എന്നിവയുടെ പരിശോധനയും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധനയും നടത്തുന്നതിനായാണ് നിയമനം. മാസ വേതനം 17500 രൂപ. യോഗ്യത: എം.ടെക് ഡയറി കെമിസ്ട്രി/ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്‌നോളജി, എം.എസ് സി. കെമിസ്ട്രി/എം.എസ് സി. ബയോ കെമിസ്ട്രി/ബി.എസ് സി. ജനറൽ കെമിസ്ട്രി/ബി.എസ് സി. ബയോ കെമിസ്ട്രി/ബി.എസ് സി. ഇൻഡസ്ട്രിയൽ കെമിസ്ട്രി. ലാബ് അനാലിസിസിൽ ഒരു വർഷം പരിചയമുള്ളവർക്ക് മുൻഗണന.
പ്രായം: 18-40. യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 27ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ അസിസ്റ്റൻറ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ്, ഈരയിൽക്കടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ജൂലൈ 30 നു രാവിലെ 11 ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഏഴിന് രാവിലെ 10.30ന് കോട്ടയം റീജണൽ ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ പരിശീലനം നൽകും.

 

date