Skip to main content

പി. എം. എഫ്. എം. ഇ ശില്പശാല ഇന്ന് 

കോട്ടയം : ഭക്ഷ്യ സംസ്കരണ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയോജിച്ചു നടപ്പിലാക്കുന്ന പി. എം. എഫ്. എം. ഇ പദ്ധതിയെക്കുറിച്ചുള്ള ശില്പശാല ഇന്ന് (ജൂലൈ 11) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടക്കും.ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോസ് പുത്തൻകാല അധ്യക്ഷനാകും.ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അജിമോൻ കെ. എസ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി. എം മാത്യു, പി. എസ് പുഷ്പമണി, ജെസ്സി ഷാജൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ജോയി കെ. ജെ, ലീസ് ജില്ലാ മാനേജർ രാജു ഫിലിപ്പ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ മിനിമോൾ സി. ജി, അഭിലാഷ് ദിവാകരൻ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ അരുൺരാജ് എന്നിവർ സംസാരിക്കും. ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ ശരത്ത്ലാൽ എസ്. ടി, മിൽമ ഡി. ആർ. പി റിട്ട. മാനേജർ പ്രതാപ് ചന്ദ്രൻ എന്നിവർ ശില്പശാല നയിക്കും. ഭക്ഷ്യ സംസ്കരണ മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭകർക്കും ശില്പശാലയിൽ പങ്കെടുക്കാം

date