Skip to main content

ന്യൂനപക്ഷ ക്ഷേമവകുപ്പിൽ പ്രിൻസിപ്പൽ

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴകൊടുങ്ങല്ലൂർവളാഞ്ചേരിവേങ്ങരതലശ്ശേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് താൽക്കാലികമായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യൂണിവേഴ്‌സിറ്റികൾഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പൽ അല്ലെങ്കിൽ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/ എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയസമ്പത്തുള്ളർക്കും ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവഹണ ചുമതലയിൽ പരിചയസമ്പത്തുള്ളവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി ജൂലൈ ഒന്നിന്  കുറഞ്ഞത് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം. യോഗ്യതയുള്ളവർ പൂർണ്ണമായ ബയോഡാറ്റമാർക്ക് ലിസ്റ്റ്യോഗ്യതപ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ  ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷക്ഷേമവകുപ്പ്വികാസ് ഭവൻനാലാം നില, തിരുവനന്തപുരം- 695033 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ഇതു സംബന്ധിച്ച കൂടുതൽവിവരങ്ങൾ ന്യൂനപക്ഷക്ഷേമവകുപ്പിന്റെ വെബ്സൈറ്റിൽ  (www.minoritywelfare.keralagov.inലഭ്യമാണ്. ഫോൺ: 0471 230052324.

പി.എൻ.എക്സ്. 2900/2024

date