Skip to main content

ഡിസിഎ പ്രവേശന തീയതി നീട്ടി

             പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് പത്താം ബാച്ചിന്റെ പ്രവേശന തീയതി ജൂലൈ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ആഗസ്റ്റ് ഏഴ് വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാംവിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 2909/2024

date