Skip to main content
മാലിന്യമുക്ത നവകേരളം   ഉദ്ഘാടനം

മാലിന്യമുക്ത നവകേരളം ജില്ലാതല ശില്‍പശാലയില്‍ അന്തിമ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു

മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ നഗരസഭാ, ബ്ലോക്ക് പഞ്ചായത്ത് ചുമതലയുള്ള ജീവനക്കാര്‍ക്ക് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത ശില്‍പശാലയില്‍ അന്തിമ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു. മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ജില്ലയിലെ മികച്ച മാതൃകകള്‍ ശില്‍പശാലയില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ അവലോകനം നടത്തി. ആറ് തീമാറ്റിക് ഗ്രൂപ്പുകളിലായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ് മുഖ്യാതിഥിയായി. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ ഡോ.അനുപമ ശശിധരന്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ പ്രദീപന്‍ തെക്കേക്കാട്ടില്‍, അബ്ദുള്ള വി.എം, വയനാട് ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ സി.കെ.അജീഷ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹര്‍ഷന്‍.എസ്, പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ്, നവകേരള ജില്ലാ കോ ഓഡിനേറ്റര്‍ സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ റെജീന, കില ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശരത് ചന്ദ്രന്‍, കെ.എസ്.ഡബ്ല്യൂ.എം.പി സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എക്സ്പെര്‍ട്ട് വൈശാഖ് എം. ചാക്കോ, കില ഫെസിലിറ്റേറ്റര്‍ പി.ടി ബിജു, കാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി, സംസ്ഥാന ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് പ്രതിനിധി ആരോമല്‍, കമ്മ്യൂണിറ്റി ഡവലപ്മെന്റ് എക്സ്പെര്‍ട്ട് ശരത് കെ.ആര്‍ എന്നിവര്‍ സംസാരിച്ചു.

date