Skip to main content

സൈക്കോളജി അപ്രന്റീസ് അഭിമുഖം

             തിരുവനന്തപുരം ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്രന്റീസ് ഉദ്യോഗാർഥികളെ പ്രതിമാസം 17,600 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 26ന് രാവിലെ 11 ന് കോളജ് ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്‌സിനേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതിമുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9847245617.

 പി.എൻ.എക്‌സ്. 3040/2024

date