Skip to main content

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ, 37400-79000 ശമ്പള സ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർഅർദ്ധസർക്കാർപൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സികെ.എസ്.ആർ പാർട്ട് ഒന്നിലെ  144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോംബയോഡാറ്റ സഹിതം രജിസ്ട്രാർകേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽറെഡ് ക്രോസ് റോഡ്തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ഓഗസ്റ്റ്  അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.medicalcouncil.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്‌സ്. 3043/2024

date