Skip to main content

ടോക്കൺ ഫീസ് അടക്കാനുള്ള തീയതി നീട്ടി

             സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ടോക്കൺ ഫീസ് അടയ്ക്കുന്നതിനും ഓപ്ഷനുകൾ പുനർക്രമീകരിക്കുന്നതിനുമുള്ള സമയ പരിധി 2024 ജൂലൈ 23 വരെ ദീർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327, 2560363, 2560364

പി.എൻ.എക്‌സ്. 3046/2024

date