Skip to main content

അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്.

        പത്താം ക്ലാസ് പാസായിരിക്കണം. ടിടിസി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും, ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 18 വയസിനും 40 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 27 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്സ്. 3055/2024

date