Post Category
പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 23 ചൊവ്വ രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കും . നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച എ .എൻ .എം /കേരളം നഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും /ജി .എൻ .എം /ബി .എസ് .സി നഴ്സിംഗ് ഇവയിൽ ഏതെ ങ്കിലും യോഗ്യതയുള്ളവരും പട്ടികവർഗ വിഭാഗത്തിൽപെട്ടവരുമാകണം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ ,സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282930750, 9446016907
date
- Log in to post comments