Skip to main content

കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ ഹോണറേറിയം വ്യവസ്ഥയിൽ താത്ക്കാലികാടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി സോഷ്യൽ വർക്കറായി പ്രവർത്തിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടതും 21-35 നുമിടയിൽ പ്രായമുളളതുമായ എം.എസ്.ഡബ്യൂ ബിരുദധാരികൾക്ക് വാക് -ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 25.07.2024-നു രാവിലെ 11.00 മണിയ്ക്ക് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വെളളയമ്പലം കനകനഗർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. (ഫോൺ നമ്പർ - 0471-2314238, 2314232)

date