Skip to main content

അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു

        2024- 25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി ജൂലൈ 23 വരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് ജൂലൈ ഒമ്പതാം തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുകഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്. 3063/2024

date