Skip to main content

ക്ഷീരസംഗമം സ്വാഗത സംഘം

ഇടുക്കി ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം മൂന്നാർ ലക്ഷ്മി ക്ഷീര സംഘത്തിൽ നടന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഭവ്യ കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: ഡോളസ്. പി. ഇ. അധ്യക്ഷത വഹിച്ചു

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ വിവിധ ജനപ്രതിനിധികൾ ,യൂണിയൻ ബോർഡ് മെമ്പർമാർ ഉൾപ്പെടെ ജില്ലയിലെ വിവിധ ക്ഷീരസംഘങ്ങളുടെ പ്രസിഡന്റുമാരും സംഘം സെക്രട്ടറിമാരും സംഘം ജീവനക്കാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ക്ഷീര സംഗമത്തിൻറെ നടത്തിപ്പിനോടനുബന്ധിച്ച് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.

date