Post Category
കൊറുഗേറ്റഡ് ബോര്‍ഡ്: ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി ജലമേളയോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പ്രകൃതി സൗഹൃദ മെറ്റീരിയല്‍സ് ഉപയോഗിച്ചുള്ള ലാമിനേറ്റഡ് പേപ്പര്‍ കൊറുഗേറ്റഡ് ബോര്‍ഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷന്‍ ജൂലൈ 25-ന് വൈകീട്ട് മൂന്ന് മണിക്കകം കണ്‍വീനര്‍, 70-ാംമത് നെഹ്റു ട്രോഫി വള്ളംകളി പബ്ലിസിറ്റി കമ്മിറ്റി ആന്‍ഡ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. അന്ന് നാല് മണിക്ക് ഹാജരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0477 2251349
date
- Log in to post comments