Skip to main content

ലാറ്ററൽ എൻട്രി  സ്‌പോട്ട് അഡ്മിഷൻ

 സംസ്ഥാന  സർക്കാർ  സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽപോളിടെക്‌നിക്  കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക്  സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  പ്ലസ്ടു സയൻസ്/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായ വിദ്യാർത്ഥികൾ  കോളജിൽ എത്തണം. ബയോമെഡിക്കൽ എൻജിനിയറിങ്കമ്പ്യൂട്ടർ എൻജിനിയറിങ്,  ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്  എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്)  വിദ്യാർത്ഥികൾക്ക് ഫീസിളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 04862297617,85470 05084,94460 73146.

പി.എൻ.എക്‌സ്. 3097/2024

date