Post Category
ജൈവ പച്ചക്കറി കൃഷിതോട്ടം ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷിതോട്ടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ല ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കെ.ഡി. ഉദയപ്പൻ അധ്യക്ഷനായി. ജോയിൻ്റ് സെക്രട്ടറി കെ. നാസർ, ടി.എ. നവാസ്, എം. നാജ, മിഥുൻ ഷാ, പ്രിമ സുബാഷ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments