Skip to main content

ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു

മലപ്പുറം നഗരസഭയിലെ പൊടിയാട് (വാര്‍ഡ് എം 45), കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കൂട്ടിലങ്ങാടി (വാര്‍ഡ് 17), മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം (വാര്‍ഡ് രണ്ട്), വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം (വാര്‍ഡ് 14) എന്നിവിടങ്ങില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നടക്കുന്നതിനാല്‍ വാര്‍ഡ്  പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂലൈ 30 ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള മേല്‍മുറി (സൗത്ത്) ജി.എല്‍.പി സ്കൂള്‍, മേല്‍മുറി (നോര്‍ത്ത്) ജി.എല്‍.പി സ്കൂള്‍, കൂട്ടിലങ്ങാടി പടിഞ്ഞാറുമണ്ണ മദ്രസ, വാഴക്കാട്ടിരി മുനീറുല്‍ ഇസ്‍ലാം മദ്രസ, ചേളാരി എ.കെ.എന്‍.എം പോളിടെക്നിക് (പുതിയ ബ്ലോക്ക്), വെള്ളായിപ്പാടം അങ്കണവാടി, എടപ്പാള്‍ ശുകപുരം അങ്കണവാടി, ഉതിനിക്കര അങ്കണവാടി എന്നീ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ജൂലൈ 29 നും അവധിയായിരിക്കും. വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുവാനുളള അനുമതി അതത് സ്ഥാപന മേധാവികള്‍ നല്‍കണം. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date