Skip to main content

*എന്‍ഡ്യുറന്‍സ് ടെസ്റ്റ്*

എക്‌സൈസ് വകുപ്പില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനീ-മെയില്‍)  തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി പി.എസ്.സി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡ്യുറന്‍സ് ടെസ്റ്റ് (2.5കി.മീ ഓട്ടം) സെപ്റ്റംബര്‍ 3, 4 തീയതികളില്‍ രാവിലെ അഞ്ച് മുതല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയ്ക്കല്‍ പുത്തൂര്‍ ജി.എം.എല്‍.പി സ്‌കൂളിലെ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കേന്ദ്രത്തില്‍ ഹാജരാകണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയില്ല. ടെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് റോഡില്‍ ഉണ്ടാകുന്ന ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date