Skip to main content

*സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് അപേക്ഷിക്കാം*

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്  ഹൈസ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ പ്രധാന അധ്യാപകര്‍ കൃത്യമായി പൂരിപ്പിച്ച് സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ചിനു മുമ്പായി spcprogramme.pol@kerala.gov.in എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2432655 എന്ന നമ്പറില്‍ വിളിക്കാം.

-------------  

ഫോട്ടോ ക്യാപ്ഷന്‍

1. പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്ക്കരണം ഉള്‍പ്പെടെ വിവിധ പി.എം.എം.എസ്.വൈ പദ്ധതികളുടെ ദേശീയതല നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കുന്നു.

2.പി.എം.എം.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്ക്കരണം നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചതിന്റെ ശിലാഫലകം എം.പി. അബ്ദുസ്സമദ് സമദാനി എം.പി അനാച്ഛാദനം ചെയ്യുന്നു.

3. മത്സ്യബന്ധന സമയത്ത് വലയില്‍ കുടുങ്ങിയ തിമിംഗലസ്രാവിനെ സുരക്ഷിതമായി ഉള്‍ക്കടലില്‍ എത്തിച്ചു രക്ഷപ്പെടുത്തിയ താനൂരിലെ മത്സ്യത്തൊഴിലാളികളെ തിമിംഗലസ്രാവ് ദിനാചരണത്തിന്റെ ഭാഗമായി ആദരിക്കുന്നു.

date