Skip to main content

യൂണിഫോംഡ് സർവ്വീസ് - നിയമന പരിശീലനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട "യൂണിഫോംഡ് സർവ്വീസ് - നിയമന പരിശീലനം" എന്ന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിയ്ക്കുന്ന യുവതി - യുവാക്കൾക്ക് രണ്ടു മാസക്കാലത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. 18-നും 30-നും ഇടയിൽ പ്രായമുളള ആരോഗ്യവാന്മാരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. കുറഞ്ഞത് എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസമുളള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുണ്ടാവുകയുളളൂ. പുരുഷന്മാർക്ക് കുറഞ്ഞത് 167 സെൻ്റീമീറ്ററും, വനിതകൾക്ക് 157 സെൻ്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇൻ്റർവ്യൂ എന്നിവയിൽ വിജയിയ്ക്കുവാനുള്ള പ്രാപ്‌തി നേടികൊടുക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

 പങ്കെടുക്കാൻ താൽപര്യമുളളവർ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 2024 സെപ്റ്റംബർ 12 (ബുധൻ) വൈകുന്നേരം 5.00 മണിയ്ക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യൻകാളി ഭവൻ (ഒന്നാം നില), കനകനഗർ, വെളളയമ്പലം 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ നമ്പർ - 0471-2314238,0471-2314232

date