Skip to main content

നിയമസഭാ സമിതി തെളിവെടുക്കും

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബർ 5ന് രാവിലെ 10.30 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ളതും എറണാകുളം ജില്ലയിൽ നിന്ന് ലഭിച്ചതുമായ പരാതികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ നേരിടുന്നതും സമിതിയുടെ അധികാര പരിധിയിലുള്ളതുമായ വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പരാതികൾ,  നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ സന്ദരശിക്കും.

സമിതി മുൻപാകെ ഹർജികളും നിവേദനങ്ങളും നൽകാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും സമിതി അദ്ധ്യക്ഷയെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹർജികൾനിവേദനങ്ങൾ യോഗത്തിൽ നേരിട്ട് സമർപ്പിക്കാം.

പി.എൻ.എക്‌സ്. 3860/2024

date