Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 

 

 

സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നിവയുടെ പരീക്ഷ ഈ മാസം 28,29 തീയ്യതികളില്‍ നടക്കും. എഴുത്തു പരീക്ഷയും വാചാ പരീക്ഷയും ഉണ്ടാകും. ജില്ലയിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പഠന കേന്ദ്രങ്ങള്‍ തന്നെയാണ് പരീക്ഷാകേന്ദ്രങ്ങള്‍. വാഴത്തോപ്പ്, അടിമാലി, പീരുമേട്, മറയൂര്‍, നെടുങ്കണ്ടം, ബാലഗ്രാം, അണക്കര എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. പഠിതാക്കള്‍ അതാതുഅതത്  പഠന കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം അറിയിച്ചു.

 

date