Skip to main content

നവജാത ശിശുക്കള്‍ക്ക് ആധാര്‍:  പദ്ധതിക്ക് ജില്ലയില്‍ തുടക്കം

 

    നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്കായി കോട്ടത്തറ ഗവണ്‍മെന്‍റ് ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിലാണ് ആധാര്‍ എന്‍റോള്‍മെന്‍റ് കാംപ് നടത്തിയത്. ഒരു ദിവസം 110 നവജാത ശിശുക്കളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് നടന്നു.
ഒറ്റപ്പാലം സബ് കലക്ടര്‍ ജറോമിക് ജോര്‍്ജ്ജ് ,  അക്ഷയ പ്രൊജക്ട് അസിസ്റ്റന്‍റ്  ശ്രീലത എന്നിവര്‍ കാംപിന് നേതൃത്വം നല്കി.   അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികാഘോഷവും നവജാതശിശുക്കളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് സംസ്ഥാനതല ഉദ്ഘാടനവും  നവംബര്‍ 23-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഹാളില്‍ നടന്ന പരിപാടിയില്‍ പട്ടികവര്‍ഗക്കാരായ അക്ഷയ സംരംഭകര്‍ക്ക്  ആധാര്‍ മെഷീന്‍ വാങ്ങാന്‍ 1.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായ വിതരോണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജില്ലകളിലെ തെരഞ്ഞെടുത്ത മികച്ച സംരംഭകര്‍ക്കുളള അവാര്‍ഡ് വിതരണവും  നടന്നു.

    
 
    

date