‘ഗ്രോത്ത് പൾസ്’ സംരംഭക പരിശീലനം
പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED) 5 ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 19 മുതൽ 23 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, ജി.എസ്.ടി ആൻഡ് ടാക്സേഷൻ, ഓപ്പറേഷണൽ എക്സലൻസ്, സെയിൽസ് പ്രോസസ് ആൻഡ് ടീം മാനേജ്മെന്റ്, എക്സ്പോർട്ട് ഇംപോർട്ട് പ്രൊസീജേർസ് തുടങ്ങിയ വിഷങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലന ഫീസ് 3540 രൂപ. താമസം ആവശ്യമില്ലാത്തവർക്ക് 1500 രൂപ. താത്പര്യമുള്ളവർ www.kied.info/training-calender/ വെബ്സൈറ്റിലൂടെ നവംബർ 14ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/2550322/9188922785
പി.എൻ.എക്സ്. 5012/2024
- Log in to post comments