Skip to main content

കൃഷിക്കും നിർമാണത്തിനും ഉപയോഗിക്കുന്ന ജയിൽ വാഹനങ്ങളെ വാണിജ്യ വിഭാഗത്തിൽ ഉൾപ്പെടുത്തി

ജയിൽ വകുപ്പ് കൃഷിക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്ന വാഹനങ്ങളെ വാണിജ്യ വാഹന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

ഇന്ധനംഅറ്റകുറ്റപ്പണികൾ,  വാഹനങ്ങൾ ഓടിക്കുന്ന  ഡ്രൈവർമാരുടെ ദിവസ വേതനം തുടങ്ങിയ  ചെലവുകൾക്കായി ജയിൽ വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

ഫണ്ടിന്റെ ശരിയായ വിനിയോഗത്തിന് മേൽനോട്ടം നൽകുന്നതിന്  രൂപീകരിച്ച ജയിൽ വികസന ഫണ്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കണം ചെലവ് നടത്തേണ്ടത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ആവശ്യങ്ങൾ സമിതി വിലയിരുത്തിയാകണം ഫണ്ട് അനുവദിക്കേണ്ടത്.

ഇതിനായി പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറുടെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

പി.എൻ.എക്സ്. 5251/2024

date