മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിൽ അന്യത്ര സേവനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് ഒരു എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇറിഗേഷൻ പൊതുമരാമത്ത് (റോഡ്/ ബിൽഡിങ്) / തദ്ദേശ സ്വയംഭരണ (എൻജിനിയറിങ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ കേരള സർവീസ് റൂൾസ് പാർട്ട് 1 ചട്ടം 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നിരാക്ഷേപ പത്രം, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഡിസംബർ 23ന് വൈകിട്ട് അഞ്ചിനകം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2313385, https://nregs.kerala.gov.in.
പി.എൻ.എക്സ്. 5252/2024
- Log in to post comments