ജൽ ഉത്സവ് കാംപയിൻ സമാപിച്ചു
നീതി ആയോഗിന്റെയും കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന് കീഴിലുള്ള ജൽ ജീവൻ മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ജൽ ഉത്സവ് കാംപയിൻ സമാപിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന പരിപാടിയിൽ എ.ഡി.എം. പി. സുരേഷ് അധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി, ഭൂജല വകുപ്പ്, ജലസേചന വകുപ്പ്, കൃഷി, വിദ്യാഭ്യാസം, കുടുംബശ്രീ, ഫിഷറീസ് എന്നീ വകുപ്പുകളുടെ സംയോജനത്തിലൂടെയാണ് ജൽ ഉത്സവ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. രാജ്യത്തെ 20 ബ്ലോക്കുകളിലൊന്നായി കേരളത്തിൽ നിന്ന് ആസ്പിരേഷൻ ബ്ലോക്കായ കൊല്ലങ്കോട് ക്യാമ്പിനുവേണ്ടി തിരഞ്ഞെടുത്തിരുന്നു. നവംബർ ആറു മുതൽ 20 വരെയാണ് കാംപയിൻ സംഘടിപ്പിച്ചത്. ക്യാംപയിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച രചന മത്സരങ്ങൾക്കുള്ള സമ്മാനദാനം എ.ഡി.എം പി. സുരേഷ് നിർവഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ എൻ.കെ ശ്രീലത, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.ആർ. രത്നേഷ്, ജില്ലാതല വകുപ്പ് മേധാവികൾ, കൊല്ലങ്കോട് ബ്ലോക്ക്തല ഉദ്യോഗസ്ഥർ, ആസ്പിരേഷണൽ ബ്ലോക്ക് ഫെല്ലോസ് തുടങ്ങിയവർ പങ്കെടുത്തു. (ഫോട്ടോ സഹിതം)
- Log in to post comments