Skip to main content

വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.

മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ ഇരിക്കൂർ, എടക്കാട്, പേരാവൂർ, പയ്യന്നൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് 90 ദിവസത്തേക്ക് വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497-2700267
 
 

date