പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതി
പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ ഘടക പദ്ധതിയായ കൺസ്ട്രക്ഷൻ ഓഫ് ബയോ-ഫ്‌ളോക് പോണ്ട്‌സ് ഫോർ ബ്രാക്കിഷ്/സലൈൻ ഏരിയ, പുതിയ ശുദ്ധജല കുളങ്ങളുടെ നിർമ്മാണം, മത്സ്യ വിപണനത്തിനായുള്ള കിയോസ്‌ക്, ബയോ-ഫ്‌ളോക് ടാങ്ക് മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ ശുദ്ധജല കുളങ്ങളുടെ നിർമ്മാണം, മത്സ്യ വിപണനത്തിനുള്ള കിയോസ്‌ക് പദ്ധതികൾക്ക് പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. വനിതകൾക്ക് കൺസ്ട്രക്ഷൻ ഓഫ് ബയോ-ഫ്‌ളോക് പോണ്ട്‌സ് ഫോർ ബ്രാക്കിഷ്/സലൈൻ ഏരിയ പദ്ധതിക്ക് 60 ശതമാനം സബ്‌സിഡി ലഭിക്കും. എസ് സി ഗുണഭോക്താക്കൾക്കായി നിജപ്പെടുത്തിയ ബയോ-ഫ്‌ളോക് ടാങ്ക് മത്സ്യകൃഷിക്ക് 60 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷാഫോം തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യ ഭവനുകളിൽ ലഭ്യമാണ്. അപേക്ഷകൾ ഡിസംബർ 10 ന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. ഫോൺ : 0497 2731081
- Log in to post comments