അനുമോദനവും ഉപഹാര സമർപ്പണവും
വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല സ്വന്തം ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് ഉപരിപഠന മേഖല തിരഞ്ഞെടുക്കണമെന്ന് നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ. എൻ എസ് എസ് ഉത്തരാമേഖലാതല മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ സ്കൂളിലെ എൻ എസ് എസ് ഓഫീസർ റീജ റഷീദിനുള്ള അനുമോദനവും ഉപഹാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ രീതിമാറുകയാണ്. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി എന്ന രീതിയും ഒപ്പം കുട്ടികളുടെ ആഗ്രഹങ്ങളും മാറുകയാണെന്നും സ്പീക്കർ പറഞ്ഞു. വയോജന ക്ഷേമത്തിനും സംരക്ഷണത്തിനുമായി സബ് കലക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർദ്ര ദീപം പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ സ്പീക്കർ നിർവഹിച്ചു.
ചടങ്ങിൽ തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ സരസ്വതി ആർ, എച്ച് എം ഒ പി ശൈലജ,മുൻ പി ടി എ പ്രസിഡൻ്റ് അഡ്വ പി എം സജിത, പി പി രശ്മി, കെ പി ഷമീമ ,എൻ എസ് എസ് കണ്ണൂർ നോർത്ത് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം , മുൻ അക്കാദമിക് ജെ ഡി സുരേഷ് കുമാർ, എസ്എംസി ചെയർ പേഴ്സൺ കെ സി വിജേഷ്. പിടിഎ പ്രസിഡന്റ് മനോഹരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഉത്തരമേഖലാ തലത്തിൽ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ റീജ പി റഷീദ്, കായിക മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും സമ്മാനിച്ചു.
- Log in to post comments