Post Category
വാക്ക് ഇൻ ഇന്റർവ്യൂ 17-ന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എൻ.എ.എം.പി., എസ്.എ.എം.പി. ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജില്ലാ കാര്യാലയത്തിൽ വെച്ച് ഡിസംബർ 17 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും. സർക്കാർ അംഗീകൃത പോളിടെക്ക്നിക്കുകളിൽ നിന്നുള്ള ത്രിവത്സര മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0491-2505542, www.kspcb.kerala.gov.in
date
- Log in to post comments