Skip to main content

പോഷ് ആക്ട് 2013 ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ നേത്യത്വത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരങ്ങൾ) നിയമം 2013-മായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായാണ് അവബോധക്ലാസ് നടന്നത്.

പോഷ് ആക്ടുമായി ബന്ധപ്പെട്ട് ഓഫീസുകളിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത, അധികാരങ്ങൾ, പരാതി പരിഹാര രീതികൾ എന്നിവ സംബന്ധിച്ച് ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമണിന്റെ ജില്ലാ മിഷൻ കോർഡിനേറ്റർ നീതു എസ് സൈനു വിശദീകരിച്ചു. ഡിസംബർ 15 വരെ ഓഫീസുകൾക്ക് പോഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും.

പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 മുതൽ ഡിസംബർ 10 വരെയാണ് ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ അനുകുമാരി, എ.ഡി.എം വിനീത് ടി.കെ, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, ജില്ലാ വനിതാ ശിശുവികസന ഓഫീസർ തസ്നീം പി.എസ്, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date