Skip to main content

പീടിക തൊഴിലാളികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ : തൊഴിലാളി -തൊഴിലുടമാ പ്രതിനിധി യോഗം ഇന്ന്

 

    കേരള ഷോപ്പ്സ് ആന്‍ഡ് കമേസല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുമായി ഇന്ന് (നവംബര്‍ 30) രാവിലെ 10ന് കലക്റ്ററേറ്റ് സമ്മേളനഹാളില്‍  യോഗം ചേരും. യോഗത്തില്‍ തൊഴിലാളി-തൊഴിലുടമാ പ്രതിനിധികളും ലേബര്‍ ഓഫീസര്‍മാരും പങ്കെടുക്കും. ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.അനന്തഗോപാന്‍ ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബീനാമോള്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. 
    ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, പ്രസവാനുകൂല്യം, വിവാഹ ആനുകൂല്യം, മരണാനന്തര സഹായം, മരണാനന്തര ചെലവ്, ആര്‍.എസ്.ബി.വൈ സമഗ്ര ആരോഗ്യ പദ്ധതി എന്നിവ സംബന്ധിച്ച് ബോധവത്കരണം നല്‍കും. വ്യാപാരി വ്യവസായികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് ഉടമകളുടെ പ്രതിനിധികള്‍, ഓള്‍ കേരള ഫൊട്ടോഗ്രാഫി വര്‍ക്കേസ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം.സുനില്‍ അറിയിച്ചു. 
    ജില്ലയില്‍ 2007 മുതല്‍ 2017 വരെ 12306 സ്ഥാപനങ്ങള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് 39634 തൊഴിലാളികള്‍ അംഗത്വമെടുത്തിട്ടുണ്ട്. സ്വയംതൊഴില്‍ വിഭാഗത്തില്‍ 4378 പേര്‍ അംഗങ്ങളാണ്.
 

date