Post Category
സംസ്ഥാന ബജറ്റ് 2025: കൊയിലാണ്ടി മണ്ഡലത്തിലെ റോഡ് വികസനത്തിന് 10 കോടി
സംസ്ഥാന ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിന് കൈനിറയെ പ്രഖ്യാപനങ്ങൾ. മണ്ഡലത്തിലെ ആറ് റോഡുകളുടെ നിർമ്മാണ നവീകരണ പ്രവൃത്തികൾക്ക് 10 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
മൂരാട്- തുറശ്ശേരിക്കടവ് റോഡിന് രണ്ട് കോടി, ചെങ്ങോട്ടുകാവ്- ഉള്ളൂർക്കടവ് റോഡിന് രണ്ടരക്കോടി, ഗോവിന്ദൻ കെട്ട്- അച്ഛൻവീട്ടിൽ റോഡിന് ഒന്നരക്കോടി, കാട്ടിലെ പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡിന് രണ്ടരക്കോടി, പാറക്കാട്-ചാക്കര- അക്വഡേറ്റ്- പാച്ചാക്കൽ റോഡിന് ഒരു കോടി, ഹോമിയോ ഹോസ്പിറ്റൽ- അണേല റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് മണ്ഡലത്തിലെ റോഡുകൾക്ക് ബജറ്റിൽ തുക പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിൽ ഹോമിയോ ഹോസ്പിറ്റൽ- അണേല റോഡ് എൽഎസ്ജിഡി വിഭാഗത്തിന് കീഴിലും മറ്റു റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കീഴിലുമാണ്.
date
- Log in to post comments