Skip to main content

മാളികത്തടം പട്ടികജാതി ഉന്നതി നവീകരണത്തിന് 1 കോടി രൂപ അനുവദിച്ചു

 

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മാളികത്തടം പട്ടികജാതി ഉന്നതി നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎൽഎ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക ലഭ്യമാക്കിയിട്ടുള്ളത്.

റോഡുകള്‍, വൈദ്യുതീകരണം, കുടിവെള്ളം, സാനിറ്റേഷന്‍, വീട് പുനരുദ്ധാരണം, കളിസ്ഥലം, ബയോഗ്യാസ് പ്ലാന്‍റ്, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വരുമാനദായക പദ്ധതികള്‍, കാര്യശേഷി വികസന പരിപാടികള്‍, വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങിയവയ്ക്കായാണ് ഇപ്പോള്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കുകയെന്ന് എംഎല്‍എ പറഞ്ഞു.

date