Skip to main content

ബജറ്റിൽ പേരാമ്പ്രയ്ക്ക് 27 കോടി

 

-കോഴിക്കോട് ബയോളജിക്കൽ പാർക്ക് സ്ഥാപിക്കാൻ അഞ്ച് കോടി 

 

സംസ്ഥാന ബജറ്റിൽ പേരാമ്പ്ര മണ്ഡലത്തിന് ലഭിച്ചത് 27 കോടിയുടെ വികസന സാധ്യതകൾ. മുതുകാട് 'കോഴിക്കോട് ബയോളജിക്കൽ പാർക്ക്' സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പേരാമ്പ്ര പോളിടെക്നിക്കിന്‌ അഞ്ച് കോടി, അകലാപ്പുഴ ടൂറിസം വികസനത്തിന്‌ അഞ്ച് കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. കുറ്റ്യാടി ഇറിഗേഷൻ കനാൽ നവീകരണത്തിന് അഞ്ച് കോടി, പോലീസ് സബ്ബ് ഡിവിഷൻ ഓഫീസ് പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മൂന്ന് കോടി, ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന് നാല് കോടി എന്നിങ്ങനെയും ബജറ്റിൽ തുക വകയിരുത്തി.

date