തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയല്‍ വാരം ആചരിച്ചു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനും തൊഴിലിടങ്ങളില്‍ സുരക്ഷിതത്വവും അന്തസ്സോടെ ജോലിയെടുക്കുന്നതിനായുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയല്‍ വാരം ആചരിച്ചു. കനല്‍ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമം തടയുന്നതിനായി തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമം തടയല്‍ വാരം ആചരിച്ചത്. തൃശൂര്‍ ഗവ. എഞ്ചിനിയറിങ്ങ് കോളേജില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. മീനാക്ഷി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗ സമത്വം ഉറപ്പാക്കുന്നതിനും നിയമ പരിജ്ഞാനം നല്‍കുന്നതിനുള്ള ബോധവത്ക്കരണ പരിപാടിയും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു. വകുപ്പിന് കീഴിലുള്ള ആത്മ സര്‍വീസ് സെന്ററിലെ ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ടി.ഡി. ഗായത്രി ബോധവത്ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി.
- Log in to post comments