Skip to main content

അറിയിപ്പുകൾ 

ബാഡ്മിന്റണ്‍ സെലക്ഷന്‍
 
കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബാഡമിന്റണ്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ നടത്തുന്നു.  ഫെബ്രുവരി 16 ന് രാവിലെ 10 മണിക്ക്‌ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ 5 മുതല്‍ 10 വയസ്സ് വരെയുളള കുട്ടികള്‍ക്ക്  പങ്കെടുക്കാം. ദീര്‍ഘകാല ബാഡമിന്റണ്‍
 പരിശീലനത്തിനുള്ള തിരഞ്ഞടുപ്പ് കോഴിക്കോട് വി കെ കൃഷ്ണമേനോന്‍  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുക. എല്ലാ ദിവസം വൈകീട്ട്  4.30 മുതല്‍ 8 വരെയാണ് പരിശീലനം. കേരളത്തിലെ അറിയപ്പെടുന്ന ബാഡമിന്റണ്‍ പരിശീലകനും എന്‍ഐഎസ് യോഗ്യതയുളള കോച്ചുമായ അഭിലാഷ് ടെന്നിസണ്‍ ആണ് ചീഫ് കോച്ച്. ജില്ലയിലെ താരങ്ങള്‍ക്ക് ഷട്ടില്‍ ബാഡമിന്റണ്‍ മേഖലയില്‍ സംസ്ഥാന, രാജ്യാന്തര, ലോകോത്തര അവസരങ്ങള്‍ സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, 2 പാസ്‌പ്പോര്‍ട്ട് സൈസ് ഫോട്ടോ, കളിക്കുന്നതിനുള്ള യൂണിഫോം എന്നിവയുമായി എത്തണം. ഫോണ്‍:
0495-2722593, 8129332654. 

 

പ്രീ സ്‌കൂള്‍ കിറ്റ് ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് അര്‍ബന്‍ 1 ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ള 133 അംഗനവാടികളിലേക്ക് അംഗനവാടി പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഫെബ്രുവരി 20  ഉച്ച ഒരു  മണി. ഫോണ്‍: 0495- 2702523.

 

ടെണ്ടർ  ക്ഷണിച്ചു
 

വനിത ശിശുവികസന വകുപ്പിന് കീഴിലെ കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐസിഡിഎസ് പ്രൊജക്ടിലെ 117 അംഗനവാടികളിലേക്ക് അംഗനവാടി സര്‍വ്വീസസ് (ജനറല്‍) പദ്ധതി- 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രീ-സ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 19 ഉച്ച  12 മണി.  ഫോണ്‍: 0495- 2294016.

 

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലെ കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐസിഡിഎസ് പ്രൊജക്ടിലെ 23 അംഗനവാടികളിലേക്ക് അംഗനവാടി സര്‍വ്വീസസ് (ജനറല്‍) പദ്ധതി- 2024-25 സാമ്പത്തിക വര്‍ഷത്തെ അംഗനവാടികൾക്കുള്ള ഫര്‍ണീച്ചര്‍/ഉപകരണങ്ങള്‍/ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 19 ഉച്ച 12 മണി.  ഫോണ്‍: 0495- 2294016.

date